
മാന്നാർ: ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 മുതല്‍ 28 വരെ നടക്കുന്ന ഗുരുവസന്തോത്സവം 2026 ന്റെ പ്രചരണാര്‍ത്ഥമുള്ള ദീപശിഖാപ്രയാണവും വാഹനവിളംബര ജാഥയും വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 3 ന് യൂണിയന് ആഫീസ് അങ്കണത്തില്‍ നിന്നും മാന്നാര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സജിത്ത്മോന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ യൂണിയന് ചെയര്മാന് കെ.എം ഹരിലാല്‍ അദ്ധ്യക്ഷത വഹിക്കും. യൂത്ത്മൂവ്മെന്റ് യൂണിയന് സെക്രട്ടറിയും ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബിനുരാജിന്റെ നേതൃത്വത്തില്‍ യൂണിഫോംധാരികളായ 15 യൂത്ത്മൂവ്മെന്റ് ഭാരവാഹികള്‍ ദീപശിഖയേന്തും. ദീപശിഖ പ്രയാണത്തെ അനുധാവനം ചെയ്തുകൊണ്ട് യൂണിയന് ചെയര്മാന് കെ.എം ഹരിലാല്‍, കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം, ജോ.കണ്‍വീനര്‍ പുഷ്പ ശശികുമാര്‍, അഡ്.കമ്മറ്റിയംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, പി.ബി സൂരജ്, രാധാകൃഷ്ണന് പുല്ലാമഠത്തില്‍, അനില്‍കുമാര്‍ റ്റി.കെ,ഹരി പാലമൂട്ടില്‍, അനീഷ് പി.ചേങ്കര, മേഖല ചെയര്മാന്മാരായ വേണു കെ.കേശവ്, വിശ്വനാഥന്.കെ, വിക്രമന് ദ്വാരക, സി.ആര് രവീന്ദ്രന്, കണ്‍വീനര്‍മാരായ സുധാകരന് സര്‍ഗം, പി.മോഹനന്, എം.ഉത്തമന്, രവി പി.കളീയ്ക്കല്‍, വനിതാസംഘം യൂണിയന് ചെയര്‍പേഴ്സണ്‍ ശശികല രഘുനാഥ്, വൈസ് ചെയര്‍പേഴ്സണ്‍ ബിനി സതീശന്, കണ്‍വീനര്‍ ലേഖ വിജയകുമാര്‍, ട്രഷറര്‍ പ്രവദ രാജപ്പന്, വൈദികയോഗം യൂണിയന് വൈസ് ചെയര്മാന് സഹദേവന് തകിടിയില്‍, കണ്‍വീനര്‍ ജയദേവന് ശാന്തി, എംപ്ലോയിസ് ഫോറം യൂണിയന് കണ്‍വീനര്‍ കെ.വി സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ശാഖാഭാരവാഹികളും പങ്കെടുക്കും. ദീപശിഖപ്രയാണം മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷന്, കുറ്റിയില്‍മുക്ക്, തൃക്കുരട്ടി അമ്പലം, പരുമലക്കടവ്, മൂര്‍ത്തിട്ട ജംഗ്ഷന് വഴി പാവുക്കര 553-ാം നമ്പര്‍ ശാഖാ അങ്കണത്തില്‍ സമാപിക്കും. ഗുരുവസന്തോത്സവം 2026 ന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കും തിരുവാതിര മത്സരത്തിനും ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി
553-ാം നമ്പര്‍ പാവുക്കര ശാഖ പ്രസിഡന്റ് അശോക് കുമാര്‍, വൈസ് പ്രസിഡന്റ് മുരളീധരന്, സെക്രട്ടറി കുഞ്ഞുമോന് എന്നിവര്‍ അറിയിച്ചു.
16 ന് രാവിലെ 9 ന് ഗുരുവസന്തോത്സവം 2026 ന്റെ ഉദ്ഘാടനം കേരളനിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം നായര്‍സമാജം സ്കൂള്‍ പ്രിന്‍സിപ്പാള്‍ വി.മനോജ് നിര്‍വ്വഹിക്കും.










